വയനാട്ടില്‍ രാഹുല്‍- അനിശ്ചിതത്വം തുടരുന്നു. മുല്ലപ്പിള്ള വാര്‍ത്താസമ്മേളനം വേണ്ടെന്ന് വെച്ചു.

വയനാട്ടില്‍ ചുമരെഴുത്ത് തുടങ്ങി.


കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്.
ഇത് സംമ്പന്ധിച്ച് ഔദ്ധ്യോഗിക വിശദീകരണം എന്ന നിലയില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പിള്ളി രാമചന്ദ്രന്‍ നടത്താനിരുന്ന പത്രസമ്മേളനം റദ്ധാക്കി.
രാഹുല്‍ മത്സരിക്കാന്‍ ഇതുവരേയും സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ തീരുമാനം വരുന്നതിന് മുന്‍പെ പ്രഖ്യാപനം നടത്തിയ കേരളഘടകത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടയൊരുക്കം തുടങ്ങി.

വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് പിസി ചാക്കോ പറഞ്ഞു.
കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റുസംസ്ഥാനങ്ങല്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കര്‍ണാടകയും തമിഴ്നാടും രാഹുലിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.

ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല.
മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞിരുന്നു.
അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.
.ഇന്നലെ പുറത്തു വിട്ട 38 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ വയനാടും വടകരയും ഉള്‍പ്പെട്ടില്ല.
അമേഠിയില്‍ പരാജയം മണത്ത രാഹുല്‍ മണ്ഡലങ്ങള്‍ അന്വേഷിച്ച് അലയുകയാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പരിഹസിച്ചു.
അതേസമയം രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ വയനാട് മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ചുവരെഴുത്തുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇതിനിടെ പ്രധാനമന്ത്രിയ നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
ബെംഗളൂരു സൗത്തില്‍ മോദിയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് സൂചന.

Leave a Reply

%d bloggers like this: