Your SEO optimized title

ലക്ഷങ്ങള്‍വിലമതിക്കുന്ന റബ്ബര്‍ പാല്‍മോഷണം. പ്രതി പിടിയില്‍.

റഷീദ് എരുമപെട്ടി.

സംഭവം എരുമപെട്ടിയില്‍.

എരുമപ്പെട്ടി(തൃശൂര്‍): ലക്ഷങ്ങളുടെ റബ്ബര്‍ പാല്‍ മോഷ്ടിച്ച കേസില്‍ തൊഴിലാളിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കാട്ട്ത്തറ കിണറ്റില്‍ കരയില്‍ വീട്ടില്‍ വിനയന്‍ എന്ന് വിളിക്കുന്ന ബിനു (47) വിനെയാണ് സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ എസ്.ഐ റിന്‍സന്‍ തോമാസ് അറസ്റ്റ് ചെയ്തത്. വരവൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്റെ വേലൂര്‍ കോടശേരിയിലെ റബ്ബര്‍ തോട്ടത്തിലാണ് മോഷണം നടന്നത്.ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 28 വീപ്പ റബ്ബര്‍ പാലാണ് മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തോട്ടത്തിലെ തൊഴിലാളിയായ ബിനുവാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.


അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സാബു.സന്തോഷ്, ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave a Reply

%d bloggers like this: