Your SEO optimized title

സൂര്യതാപം, രണ്ട് മരണം. മൂന്ന് വയസ്സുകാരിക്ക് പെള്ളലേറ്റു.

കഴിഞ്ഞ ദിവസം കാണാതായ നാരായണനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, കാലുകളിലും,മറ്റും പൊള്ളലേറ്റ പാടുണ്ട്.

തിരുവനന്തപുരം:സൂര്യതാപം സംസ്ഥാനത്ത് രണ്ട് മരണം.
കണ്ണൂര്‍ പയ്യന്നൂര്‍ ചെക്കികുണ്ട് കാടന്‍ വീട്ടില്‍ നാരായണന്‍(68) നെയ്യാറ്റിന്‍കര കോടതിയിലെ ബെഞ്ച് ക്‌ളര്‍ക്കായ കാരോട് സ്വദേശി കരുണാകരന്‍ 52 എന്നിവരാണ് മരിച്ചത്.
നാരായണന്‍ മരിച്ചത് സൂര്യതാപമേറ്റന്ന വിവരത്തിന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യയുണ്ടാകൂ.
കഴിഞ്ഞ ദിവസം കാണാതായ നാരായണനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, കാലുകളിലും,മറ്റും പൊള്ളലേറ്റ പാടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മൃദദേഹം കൊണ്ടുപോയി. കാസര്‍കോട് കുമ്പളയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അബ്ദുള്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് പൊള്ളലേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂട് കനക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ലവൈകീട്ട് 4 വരെ നേരിട്ട് സൂര്യപ്രാകശം ഏല്‍ക്കുന്ന രീതിയിലുള്ള തൊഴിലുകള്‍ ചെയ്യരുതെന്നതുള്‍പടേയുള്ള മുന്നറിയിപ്പുകള്‍ കൃത്യമായും പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

Leave a Reply

%d bloggers like this: