Your SEO optimized title

കുന്നംകുളത്ത് തീപിടുത്തം. തുറക്കുളം മാര്‍ക്കറ്റിലെ മത്സ്യ ഷെഡുകള്‍കത്തി.

കുന്നംകുളം: തുറക്കുളം മത്സ്യമാര്‍ക്കറ്റില്‍ തീപിടുത്തം. മത്സ്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബോക്‌സുകള്‍ കത്തി നശിച്ചു.
ഉച്ചതിരിഞ്ഞ് 3 ഓടെ മാര്‍ക്കറ്റിലെ ഐസ് ഫാക്ടറിക്ക് പുറകിലായുള്ള ഷെഡിലാണ് തീപിടു്തതമുണ്ടായത്.
ഷെഡില്‍ സൂക്ഷിച്ചിരുന്ന മത്സ്യ ബോക്‌സുകളില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചത്. പ്ലാസ്റ്റിക്ക് ബോക്‌സുകള്‍ കത്തിയമര്‍ന്നു തുടങ്ങിയതോടെ

ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്നം രണ്ട് യൂണീറ്റ് എത്തിയാണ് തീ അണച്ചത്. നൂറ്കണക്കിന് ബോക്‌സുകള്‍ കത്തികരിഞ്ഞു. തീപിടിക്കാന്‍ കാരണമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

%d bloggers like this: