Your SEO optimized title

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊടുങ്ങല്ലൂര്‍: ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആന്‍സിയുടെ മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് പതിനൊന്ന് മണിയോടെ ചേരമാന്‍ ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സി, ബ്രെന്റണ്‍ ടാരന്റന്റെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Leave a Reply

%d bloggers like this: