അവണൂരില്‍ തലയില്‍ ചക്ക വീണ് സ്‌കൂട്ടര്‍ യാത്രികനായ ലോട്ടറി വില്‍പ്പന ക്കാരന്‍ മരിച്ചു.

റഷീദ് എരുമപെട്ടി.

മുളങ്കുന്നത്തുകാവ്:അവണൂരില്‍ തലയില്‍ ചക്ക വീണ് സ്‌കൂട്ടര്‍ യാത്രികനായ ലോട്ടറി വില്‍പ്പന ക്കാരന്‍ മരിച്ചു. ലോട്ടറി വില്‍പ്പന ക്കാരനായ കിരാലൂര്‍ ഒരായംപുറ ത്ത് വീട്ടില്‍ കൃഷ്ണന്‍ മകന്‍ ശങ്കരന്‍കുട്ടി (67) യാണ് മരിച്ചത്. സ്‌കൂട്ടര്‍ സഞ്ചരിച്ച് സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന നടത്തി ഉപജീവനം നടത്തിവന്നിരുന്ന ഇയാള്‍ ഞായറാഴ്ച്ച കാലത്ത് പത്തരയോടെ അവണൂര്‍ ആല്‍ത്തറ സെന്ററിലെ ചായക്കടയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി സ്‌കൂട്ടറില്‍ കയറിയതും തൊട്ടടുത്ത പ്ലാവില്‍ നിന്ന് ചക്ക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റു.ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന്ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു.

Leave a Reply

%d bloggers like this: