Your SEO optimized title

കടുത്ത വേനലിൽ ദാഹിക്കുന്നവർ കുടിനീർ നൽകുന്നതിനായി ആശുപത്രിക്ക് മുന്നിൽ കുടിവെള്ള പദ്ധതി

എരുമപ്പെട്ടി: കടുത്ത വേനലിൽ ദാഹിക്കുന്നവർ കുടിനീർ നൽകുന്നതിനായി എരുമപ്പെട്ടി എസ്.വൈ.എസ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തിൽ മൺകൂജ സ്ഥാപിച്ചു. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാധ്യമ, സാമൂഹിക പ്രവർത്തകൻ റഷീദ് എരുമപ്പെട്ടി നിർവ്വഹിച്ചു. എസ്.വൈ.എസ്.യൂണീറ്റ പ്രസിഡന്റ് കെ.എ.ഹൈദർ അധ്യക്ഷനായി. സാന്ത്വനം ചെയർമാൻ എം.എം.ഇല്യാസ്, കൺവീനർ എം.വൈ.കബീർ, ഭാരവാഹികളായ പി.എസ്.ഷെഹീൻ,കെ.എ.നിസാർ, റാഫി, സി.വൈ.അസീസ്, എം.വൈ.ഷെരീഫ്, പി.എസ്.ഷെഫീക്ക് എന്നിവർ പങ്കെടുത്തു.

Leave a Reply

%d bloggers like this: