Your SEO optimized title

എസ് ഡി.പി.ഐ ലീഗ് സംഘട്ടനം; അഞ്ച് പേർക്ക് പരിക്ക്

തളിപ്പറമ്പ് (കണ്ണൂർ) : ലീഗ്-എസ്ഡിപി ഐ സംഘട്ടനം അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം ആലക്കോട് മൂന്നാംകുന്നില്‍ വെച്ച് നടന്ന എസ്ഡിപിഐ ലീഗ് സംഘട്ടനത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ പി.കെ.ഹനീഫ, കെ.വി.അഫ്‌നാസ് എന്നിവരെ സന്ദര്‍ശിച്ച് തിരിച്ചുപോവുകയായിരുന്ന സംഘത്തെ ഇന്നലെ രാത്രി 9.30 ന ്തളിപ്പറമ്പില്‍ നിന്ന് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഒരു സംഘം എസ് ഡി പി.ഐക്കാർ മര്‍ദ്ദിച്ചതായാണ് പരാതി. ഈ ആക്രമത്തില്‍ മൂന്നാം കുന്ന് സ്വദേശികളായ കെ.വി.അഫ്‌സല്‍(24), പി.ഹബീബ്(23)എന്നിവര്‍ക്ക് പരിക്കേറ്റു. അഫ്സൽ പരിയാരം മെഡിക്കൽ കോളെജിലും ഹബീബ് ലൂര്‍ദ്ദ് ആശുപത്രിയിലും ചികില്‍സയിലാണ്. എന്നാല്‍ ലീഗില്‍ നിന്ന് രാജിവെച്ച് എസ്ഡിപി ഐയില്‍ ചേര്‍ന്ന കാടീരകത്ത് മീത്തലെപുരയില്‍ അബ്ദുള്ളയെ(25) ലീഗുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചതാണ് പ്രശ്‌നമെന്നും ഇയാള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

Leave a Reply

%d bloggers like this: