Your SEO optimized title

രാഹുല്‍ വയനാട് ചുരം കയറുമോ. ഇന്നറിയാം

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. അതോടൊപ്പം, രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തില്‍ ചര്‍ച്ചായാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്നെ നേതൃത്വത്തില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അമേതിക്ക് പുറത്ത് ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ട ആവശ്യം ഉണ്ടോ എന്നതാകും ചര്‍ച്ചയ്ക്ക് വെക്കുക. അതില്‍ അനുകൂലമായ തീരുമാനമുണ്ടായാല്‍ മാത്രമേ പിന്നീട് ആ സെറ്റ് വയനാട് ആകണോ എന്ന് തീരുമാനിക്കേണ്ടത് ഒള്ളു.

അതേസമയം, ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന അഭിപ്രായം ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

Leave a Reply

%d bloggers like this: