Your SEO optimized title

ദേശീയ സരസ് മേളയിലെ ആദ്യസംഘം എത്തി

കുന്നംകുളം- ദേശീയ സരസ് മേളയിലെ എത്തിയ ആദ്യ സംരംഭക സംഘങ്ങളെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. ഹരിയാനയിൽ നിന്ന് 5 ഉം മഹാരാഷ്ട്രയിൽ നിന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഷിരീഷ് പട്ടീൽ അടക്കം 6 പേർ ആണ് കുന്നംകുളത്ത് മേളയിൽ പങ്കെടുക്കുവാനായി എത്തിയിട്ടുള്ളത്. കുന്നംകുളം നഗരസഭയിൽ എത്തിച്ചേർന്ന സംഘത്തെ ആരതിയുഴിഞ്ഞ് തിലകം ചാർത്തി മാലയിട്ട് സ്വീകരിച്ചപ്പോൾ ഏവർക്കും അതൊരു നവ്യാനുഭവമായി . മേളയുടെ പ്രധാന ആകർഷണമായ ഫുഡ് കോർട്ടിൽ ഈ ഉത്തരേന്ത്യൻ സംഘം തങ്ങളുടെ കൈ പുണ്യം തെളിയിക്കും എന്നതു തീർച്ചയാണ് .എരിവും മധുരവും പുളിയും ചേർന്ന രുചി ഭേദങ്ങൾ ആസ്വദിക്കാൻ ഇനി കുന്നംകുളത്തുകാർക്ക് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം.
ഇന്ത്യൻ ഗ്രാമങ്ങളിലെ രുചി വൈവിധ്യങ്ങൾ അറിയുവാൻ ഉള്ള സുവാർണ്ണാവസരമാണ് സരസ് മേളയൊരുക്കുന്നത്.വ്യത്യസ്തമാർന്ന രുചി ഭേദങ്ങൾ എല്ലാ അതിർവരമ്പുകളും മറികടന്ന് ഒരു തീൻമേശയിൽ എത്തുമ്പോൾ നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്കാരത്തെ ഒന്നു കൂടെ ദൃഡമാക്കും വിധമായിരിക്കും മേളയുടെ ഫുഡ് കോർട്ട് .സരസ് മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കാളവണ്ടി പ്രചാരണം സംഘടിപ്പിച്ചു.മാർച്ച് 28 മുതൽ ഏപ്രിൽ 7വരെയാണ് ദേശീയ സരസ് മേള കുന്നംകുളം ചെറുവത്തൂർ മൈതനായിൽ സംഘടിപ്പിക്കുന്നത്.ജില്ലാമിഷൻ കോർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ,എൻ ആർ ഒ ജയൻ പൂക്കാട് , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംരംഭകരെ സ്വീകരിച്ചു

Leave a Reply

%d bloggers like this: