Your SEO optimized title

സരസ് മേളയില്‍ പ്ലാസ്റ്റിക്കില്ല


കുന്നംകുളം : കുന്നംകുളത്തു നടക്കുന്ന സരസ്‌മേളയില്‍ പ്ലാസ്റ്റിക്കുകള്‍ക്കു പകരമായി തുണി സഞ്ചികള്‍. കുടുംബശ്രീ മിഷനും നഗരസഭയും സംഘടിപ്പിച്ച സാരിശേഖരണ ദിനത്തില്‍ വീടുകളില്‍ നിന്നും ശേഖരിച്ച സാരികളാണ് ഇതിനായി ഉപയോഗിക്കുന്നത്. മേളയില്‍ മിനറല്‍ വാട്ടര്‍കുപ്പികളും ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും നിരോധിച്ചു. പുനരുപയോഗത്തിനു സാധ്യമായ പാത്രങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. അജൈവ മാലിന്യങ്ങള്‍ ഓലകൊണ്ടുള്ള വല്ലം ഉപയോഗിച്ച് ശേഖരിക്കുമ്പോള്‍ ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ വഴിയും സംസ്‌കരിക്കും. നഗരസഭാ പരിധിയിലെ കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് 50 മൈക്രോമിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ വിതരണത്തിനും നിരോധനം ഏര്‍പ്പെടുത്തി.

Leave a Reply

%d bloggers like this: