ആവേശത്തിരയിളക്കി എല്‍.ഡി.എഫ് പ്രചാരണ കണ്‍വെന്‍ഷന്‍ ബാംഗ്ലൂരിലും.

ഇടത് ആവേശം ബഗ്ലൂരിലും, ആവേശമായി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍.

പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി ബാംഗ്ലൂര്‍ മലയാളികള്‍ക്കിടയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ലെഫ്റ്റ് തിങ്കേഴ്‌സിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ നെസ്‌റ് ഇന് ഇല്‍ സംഘടിപ്പിച്ച എല്‍ ഡി എഫ് ആദ്യഘട്ട തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
എസ്.എഫ് ഐ നേതാവും വാഗ്മിയുമായ
ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെടുകയും ഇനിയൊരു തെരഞ്ഞെടുപ്പ് ഇല്ലാതാക്കും വിധം ഫാസിസം പിടിമുറുക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മാനവികതയുടെ വീണ്ടെടുപ്പിന് ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് ജെയ്ക്ക് സി. തോമസ് പറഞ്ഞു. നൂറ്റാണ്ടിന്റെ പ്രളയദുരിതത്തില്‍ നിന്ന് ജനതയെ കരകയറ്റാന്‍ അതിജീവനത്തിന്റെ അത്താണിയായി നിലകൊണ്ട ഇടതുപക്ഷ സര്‍ക്കാര്‍ ലോകമനസാക്ഷിയുടെ തന്നെ ആദരവ് നേടുകയാണ്. രാജ്യം ഉറ്റുനോക്കുന്ന ഇടതുപക്ഷ ബദല്‍ നയങ്ങള്‍ക്കായി ദേശീയതലത്തില്‍ ഇടതുപക്ഷ സ്വാധീനം ശക്തിപ്പെടുത്താന്‍ എല്‍ ഡി.എഫി ന്റെ മികച്ച വിജയത്തിനു കഴിയുമെന്ന് ജെയ്ക്ക് സി. തോമസ് പറഞ്ഞു.

യോഗത്തില്‍ പ്രസിഡണ്ട് ജീവന്‍ തോമസ് അധ്യക്ഷതവഹിച്ചു . സെക്രട്ടറി ഫിലിപ്പ് കെ ജോര്‍ജ് സ്വാഗതം പറഞ്ഞു. സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറി വി.ജെ.കെ നായര്‍ ,സിപിഐ എം ദസരഹള്ളി സോണല്‍ സെക്രട്ടറി ഹുള്ളി ഉമേഷ്, ആര്‍.വി. ആചാരി, കെ പി എം റിയാസുദ്ദീന്‍, ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

%d bloggers like this: