Your SEO optimized title

കറുത്ത ചൊവ്വ. രണ്ട് അപകടം.അഞ്ച് മരണം.

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ചുപേര് മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ഇന്ന് രാവിലെ അപകടം നടന്നത്. വയനാട്
വയനാട് വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ 3 പേര്‍ മരിച്ചു. ഒരാള്‍ ഗുരുതര പരുക്കോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.കാഴിക്കോട്- മൈസൂരു ദേശീയ പാതയിലാണ് അപകടം. കല്‍പറ്റയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്നു വരികയായിരുന്നു ടിപ്പര്‍ ലോറി

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശികളായ രാജന് ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയില് ഉണ്ടായിരുന്നത്. പരിക്കേറ്റരണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Leave a Reply

%d bloggers like this: