Your SEO optimized title

ഫെവിക്കോളും, പഞ്ചസാരയും ചേര്‍ത്ത് കൃത്രിമ തേന്‍ നിര്‍മ്മാണം. സംഘത്തിലെ കണ്ണി പിടിയിലായി.

ലോഡ്ജില്‍ മുറിയെടുത്ത് തേന്‍ നിര്‍മ്മിച്ച് ബൈക്കില്‍ സഞ്ചിരിച്ച് വില്‍പന നടത്തും.

വടക്കാഞ്ചേരി: ഫെവിക്കോളും പഞ്ചസാരയും രാസവസ്തുക്കളും ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ തേന്‍ ശേഖരം വടക്കാഞ്ചേരി പോലീസ് പിടിച്ചെടുത്തു. കൃത്രിമ തേന്‍ വില്‍പ്പന നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടുപാറയിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു തേന്‍ നിര്‍മാണം. നിര്‍മ്മിച്ച തേന്‍ ബൈക്കില്‍ സഞ്ചരിച്ച് വില്‍പ്പന നടത്തുകയാണ് രീതി.
ഞായറാഴ്ച നഗരസഭാ കൗണ്‍സിലര്‍ പ്രസീത സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസുമായി എത്തിയാണ്‌സംഘത്തെ പിടികൂടിയത്.


ലോഡ്ജിന് പിന്‍വശത്തെ മലിനമായ സ്ഥലത്ത് കുറേ ബക്കറ്റുകളില്‍ കൃത്രിമ തേന്‍ ഉണ്ടാക്കിവെച്ചത് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസ് എത്തുന്നതിനു മുന്നേ ലോഡ്ജിലുണ്ടായിരുന്ന യുവാക്കള്‍ മുങ്ങി. അഞ്ചു ലിറ്ററിന്റെ ഫെവിക്കോള്‍ ടിന്നും കിലോക്കണക്കിന് പഞ്ചസാരയും കണ്ടെത്തി. തേന്‍ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. ലിറ്ററിന് 450-500 രൂപയ്ക്കാണ് സംഘം തേന്‍ വിറ്റിരുന്നത്. വിശ്വാസ്യതയ്ക്കായി തേനീച്ച അടങ്ങിയ തേനട ബക്കറ്റില്‍ നിക്ഷേപിച്ചായിരുന്നു സഞ്ചാരം. തേനടയ്ക്കുള്ളില്‍ കൃത്രിമ തേന്‍ നിറച്ചുവയ്ക്കും.

പിന്നീട് അട പിഴിഞ്ഞെടുത്തായിരുന്നു വില്‍പ്പന. മേഖലയില്‍ വിവധ ഇടങ്ങളില്‍ ഇത്തരം തേന്‍ വില്‍പന സജീവമാണ്. പൊതു ജനങ്ങള്‍ ഇത്തരം കാര്യത്തില്‍ ജാഗ്ത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: