Your SEO optimized title

ടീം വെല്ലിക്ക നാലാമത് സെവന്‍സ് ഫുട്‌ബോള്‍

ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക
ഉദ്ഘാടനം ചെയ്യും.

പന്നിത്തടം:ടീം വെല്ലിക്ക കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നാലാമത് സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളെഡ് ലൈറ്റ് ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 28,29,30 തിയ്യതികളില്‍ നടക്കും. ബ്രദേഴ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിന്നേഴ്‌സ് ട്രോഫിക്കും, സിംല ഗ്രൂപ്പ് റണ്ണേഴ്‌സ് ട്രോഫി ക്കും വേണ്ടി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം 28 വൈകീട്ട് 7 മണിക്ക് പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക നിര്‍വ്വഹിക്കും.ടീം വെല്ലിക്ക പ്രസിഡന്റ് വി.എം.മുജീബ് റഹ്മാന്‍ അധ്യക്ഷനാകും. 2018-19 കാലയളവില്‍ കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടന ദിവസം കോളേജ് തല സൗഹൃദ മത്സരം നടക്കും. തുടര്‍ന്ന് മുന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ ജില്ലകളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുക്കും. ടിക്കറ്റില്ലാതെ കാണികള്‍ക്ക് ഗാലറി സൗകര്യം ഒരുക്കിയിട്ടുണ്ട്. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടീം വെല്ലിക്കപ്രസിഡന്റ് വി.എം. മുജീബ് റഹ്മാന്‍, ഭാരവാഹികളായ കെ.എസ്.ഷെഫീക്ക്, അബ്ദുള്‍ ജബ്ബാര്‍, അനീസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: