Your SEO optimized title

സ്‌കൂളിനു സമീപം ലഹരിവസ്തുക്കൾ കച്ചവടം ചെയ്ത യുവാവ് പിടിയിൽ

ഗുരുവായൂർ: കണ്ടാണിശ്ശേരി സ്കൂളിന് സമീപം ഹാൻസ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ.
മറ്റം സ്വദേശി കടാംപറമ്പ് വീട്ടിൽ മൊയ്തീൻ മകൻ ഷെരീഫിനെ ആണ് കണ്ടാണിശ്ശേരി സെൻറ് ഫ്രാൻസിസ് സ്കൂളിന് സമീപത്തുള്ള ഇയാളുടെ ഫ്രൂട്ട്സ് കടയിൽ നിന്നും അറസ്റ്റുചെയ്തത്. 114 പാക്കറ്റ് ഹാൻസ് ഇയാളുടെ കടയിൽ നിന്നും പിടിച്ചെടുത്തു. ഗുരുവായൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

%d bloggers like this: