സൂര്യതാപം. ചാവക്കാടും കേച്ചേരിയിലും വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു.

ചാവക്കാട് മണത്തലയില്‍ ബിബിഎ എല്‍.പി. സ്‌കൂളിലെഒന്നാം ക്ലാസ് വിദ്യാര്‍ഥി മണത്തല മടപ്പേന്‍ അലി അസ്‌കറിന്റെ മകന്‍ മുഹമ്മദ് ജദീറിനാണ് പൊള്ളലേറ്റത്..പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശരീരത്തില്‍ പൊള്ളലേറ്റത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേച്ചേരി ആളൂരില്‍ പൊന്നരാശ്ശേരി ഗോപിയുടെ മകന്‍ അശ്വിനാണ് സൂര്യാഘാതമേറ്റത്.

മഴുവഞ്ചേരി വിദ്യാ വിഹാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ പരിക്ഷ കഴിഞ്ഞെത്തിയ ശേഷം പാടത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.പുറത്തും, ഇടതു കൈ മുട്ടിന് മുകളിലുമായാണ് പൊള്ളലേറ്റിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പരിശോധന നടത്തി.

ശ്രദ്ധക്ക്.


1 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് അന്‍പത് വയസിനുമേല്‍ പ്രായമുള്ള ആളുകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം ഉണ്ട്.

Leave a Reply

%d bloggers like this: