ചിറ്റണ്ട മൂശാലിക്കുന്ന് കോളനിയില്‍ പൊതു പൈപ്പില്‍ വെള്ളമില്ലെന്ന് പരാതി

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചിറ്റണ്ട മൂശാലിക്കുന്ന് കോളനിയിലെ പൊതു പൈപ്പില്‍ കുടിവെള്ളം വരുന്നില്ലെന്ന് പരാതി. എരുമപ്പെട്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ പൈപ്പിലാണ് മാസങ്ങളായി വെള്ളമില്ലാതായിരിക്കുന്നത്.വേനല്‍ കനത്തതോടെ പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ട നിലയിലാണ് .ഇപ്പോള്‍ കോളനി നിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം കൊണ്ട് വരുന്നത് .മുന്‍ കാലങ്ങളിലുണ്ടായിരുന്ന കുടിവെള്ള പദ്ധതികളെല്ലാം നിശ്ചലമാണ്. ഇരുന്നൂറോളം വരുന്ന കോളനി നിവാസികള്‍ ശുദ്ധജലത്തിനായി പൊതു പൈപ്പിനെയാണ് ആശ്രയിക്കുന്നത്. വാര്‍ഡ് മെമ്പറിറിനോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോളനി നിവാസികള്‍ പറഞ്ഞു.

Leave a Reply

%d bloggers like this: