Your SEO optimized title

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിയെ കണ്ടെത്തി

പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്.

കൊല്ലം: ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയില്‍ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്..

പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്.
നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം ലഭിച്ചത്.ഫോണ്‍കോളുകളെ പിന്തുടര്‍ന്നാണ് പൊലിസ് മുംബൈയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. വഴിയോരക്കച്ചവടക്കാരായ ഇതരസംസ്ഥാന ദമ്പതികളെ ആക്രമിച്ച ശേഷം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത്.രാവിലെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ ശേഷമാണ് ് അന്വേഷണം തന്നെ തുടങ്ങിയത്.
കേസില്‍ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ പായിക്കുഴി മോഴൂത്തറയില്‍ പ്യാരി (19), പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), വവ്വാക്കാവ് തണ്ടാശേരില്‍ തെക്കതില്‍ ബിവിന്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്

Leave a Reply

%d bloggers like this: