Your SEO optimized title

സരസ് മേളയെ അണിയിച്ചൊരുക്കാന്‍ ഒരു കൂട്ടം കലാകാരന്‍മാര്‍.

മിഥുന്‍ ശങ്കരപുരം

ഫൈന്‍ ആര്‍ട്സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് മേളയെഅണിയിച്ചൊരുക്കുന്നത്.

കുന്നംകുളം : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സരസ് മേളയെ അണിയിച്ചൊരുക്കുകയാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ജൂട്ട്, ഹാര്‍ഡ് ബോര്‍ഡ്, ചിരട്ട തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടാണ് എട്ടോളം വരുന്ന കലാകാരന്‍മാര്‍ ചേര്‍ന്ന് സരസ് മേളയെ അണിയിച്ചൊരുക്കുന്നത്. വിവിധ സംസ്ഥാനത്തിലെ സംസ്‌കാരവും തനത് പാചക ശൈലികളും ചിത്രീകരിച്ചിരിക്കുകയാണ് ഇവിടെ.

വടക്കേ ഇന്ത്യയുടെ തനത് കലാരൂപങ്ങള്‍, പാചക ശൈലികള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജൂട്ട് ക്യാന്‍വാസില്‍ ചായകൂട്ടുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കടുത്ത ചായകൂട്ടുകള്‍ ഒഴിവാക്കിക്കൊണ്ട് തീര്‍ത്തും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന നിറങ്ങളെയാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി കുടുംബശ്രീ മേളകള്‍ അണിയിച്ചൊരുക്കുന്ന ഈ കലാകാരന്‍മാര്‍ പ്രത്യേക വിഷയങ്ങളെ പ്രതിബാധിച്ചാണ് ഓരോ തവണയും കലാസൃഷ്ടികള്‍ രൂപീകരിക്കുന്നത്. പ്രകൃതിദത്തമായ ജൂട്ട് ക്യാന്‍വാസുകളും ചയക്കൂട്ടുകളും ഇവരുടെ കലാസൃഷ്ടികള്‍ വ്യത്യസ്തമാക്കുന്നു

Leave a Reply

%d bloggers like this: