Your SEO optimized title

സംരംഭകർക്ക് മാർഗനിർദേശങ്ങളുമായി ബോധവൽക്കരണ ക്ലാസ്സ്

മിഥുന്‍ ശങ്കരപുരം

കുന്നംകുളം: ദേശീയ സരസ് മേളയിൽ പങ്കെടുക്കുവാൻ എത്തിയ അതിഥിസംസ്ഥാന സംരംഭകർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എൻ.ആർ.ഒയും ഐഫ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസിൽ 5 സംസ്ഥാനങ്ങളിൽ നിന്നായി 40 സംരംഭകരാണ് പങ്കെടുത്തത്.മേളയിലെ പ്രധാന ആകർഷണമായ ഭക്ഷ്യമേളയിൽ പങ്കെടുക്കുവാനുള്ള സംരംഭകരാണ് നിലവിൽ കുന്നംകുളത്ത് എത്തിയിട്ടുള്ളത്. ഗോവ, ജാർഖണ്ഡ്, രാജസ്ഥാൻ, ഹരിയാന , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നെത്തിയ തനത് ഭക്ഷ്യ വിഭവങ്ങളാണ് മേളയെ വ്യത്യസ്തമാക്കുന്നത്.സംരംഭകരിൽ പലരും ആദ്യമായാണ് ഒരു ദേശീയ മേളയെ അഭിമുഖീകരിക്കുന്നത്.

അതുകൊണ്ട് തന്നെ മേളയിൽ പങ്കെടുക്കുവാനായി ഇവരെ വിപണന രംഗത്തെ നൈപുണ്യത്തോടൊപ്പം സജ്ജരാക്കുക എന്നതാണ് ക്ലാസിലൂടെ ഉദ്ദേശിക്കുന്നത്.ഇതിനു പുറമെ മേളയിൽ പാലിയ്ക്കേണ്ട നിയമങ്ങളും, വ്യവസ്ഥകളും ക്ലാസിൽ പരാമർശിയ്ക്കപ്പെട്ടു . എൻ.ആർ.ഒ എം.സി.ജി ടീമിലെ ജയൻ പൂക്കാട്, ജി. മനു, ശാന്തകുമാർ, സിമി സൂസൻ ക്ലാസുകൾ സംഘടിപ്പിക്കന്നത്

Leave a Reply

%d bloggers like this: