42 കടന്ന് സൂര്യന്‍. ഇന്ന് പൊള്ളലേറ്റത് 35 പേര്‍ക്ക്.

50 ഡിഗ്രി എത്തിയേക്കുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കനത്ത ചൂടില്‍ ഇന്നു സംസ്ഥാനത്ത് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത് 35 പേര്‍ക്ക്.
ചിലജില്ലകളില്‍ ചൂട് 50 ഡിഗ്രി എത്തിയേക്കാമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്.

ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുകയാണ്. ഇന്നലെ മാത്രം 147 പേര്‍ക്കാണ് ചിക്കന്‍ പോക്സ് പിടിപെട്ടതായാണ് കണക്ക്. ഈ മാസം 3481 പേര്‍ക്ക് ചിക്കന്‍പോക്സും 39പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ഇന്നലെ മാത്രം 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇതുവരെ 53 പേര്‍ക്ക് രോഗം കണ്ടെത്തി.
ഇന്ന് മാത്രം പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്കും, പുനലൂരില്‍ 2 പേര്‍ക്കും മലപ്പുറത്തും രണ്ട് പേര്‍ക്കും സൂര്യതാപം ഏറ്റു.
പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്.
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാള്‍ വരെ തുടരും.

Leave a Reply

%d bloggers like this: