Your SEO optimized title

ചൂട് പിന്നേയും മേലോട്ട്. ചൂടില്‍ പൊള്ളലേറ്റത് ഇന്ന് ഏഴ് പേര്‍ക്ക്.

ആലുവയില്‍ സൂര്യാതപമേറ്റ് കന്നുകാലികള്‍ ചത്തതായും റിപ്പോര്‍ട്ടുണ്ട്.

കൊച്ചി: സംസ്ഥാനത്ത് ചൂട് ഉയരുന്നു. സംസ്ഥാനത്താകെ ഇന്ന് ഏഴു പേര്‍ക്ക് സൂര്യാതപമേറ്റതായി റിപ്പോര്‍ട്ട്. കോട്ടയത്ത് മാത്രം നാലു പേര്‍ക്ക് പൊള്ളലേറ്റു
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കോട്ടയം വൈക്കം ഉദയനാപുരം സ്വദേശി അരുണിനാണ് പൊള്ളലേറ്റു.
ഏറ്റുമാനൂര്‍ പട്ടിത്താനത്ത് തങ്കച്ചന്‍, കുടമാളൂര്‍ സ്വദേശി സജി എന്നിവര്‍ക്കുംപൊള്ളലേറ്റു

മൂവാറ്റുപ്പുഴ കാവുങ്കര പൂവന്‍വീട്ടില്‍ ലിജി സേവിക്ക് കഴുത്തില്‍ പൊള്ളലേറ്റു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോട്ടയം ജില്ലയില്‍ മാത്രം 13 പേര്‍ സൂര്യാതപമേറ്റതായാണ് കണക്കുകള്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ സൂര്യാതപമേറ്റ് കന്നുകാലികള്‍ ചത്തതായും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് സൂര്യാതപത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

%d bloggers like this: