Your SEO optimized title

സത്സംഗമത്തിന് തിരുനാമ ജപമാണ് എളുപ്പമാര്‍ഗ്ഗം.തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍

ഗുരുവായൂര്‍ : കലിയുഗത്തില്‍ സത്സംഗമാണ് മനുഷ്യന് ലഭിക്കേണ്ടതെന്നും അതിന് തിരുനാമം ജപിക്കുകയാണ് എളുപ്പമാര്‍ഗ്ഗമെന്നും തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ വസതിയില്‍ കഴിഞ്ഞ 25 ദിവസമായി നടന്നു വരുന്ന ശ്രീമദ് ഗര്‍ഗ്ഗഭാഗവത മഹോത്സവവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിയാര്‍. ഭാഗവതവേദികള്‍ സത്സംഗം ലഭിക്കുന്നതിനുള്ള ഉത്തമവേദികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യജ്ഞാചാര്യന്‍ പുല്ലൂര്‍ മണ്ണ് രാമന്‍ നമ്പൂതിരി കുചേലവ്യത്തം, പ്രദ്യുമ്നന്റെ ദിഗ് വിജയയാത്ര, ജനകോപാഖ്യാനം എന്നിവ പാരായണം ചെയ്തു. ശ്രീമദ് ഭാഗവതവും ഋഗ്വേദവും എന്ന വിഷയത്തില്‍കോതമംഗലം വാസുദേവന്‍ നമ്പൂതിരിയും പ്രഭാഷണം നടത്തി. ഗര്‍ഗ്ഗഭാഗവത മഹോത്സവം ഈ മാസം 31 ന് സമാപിക്കും

Leave a Reply

%d bloggers like this: