Your SEO optimized title

തൃശൂര്‍ ചെമ്പുക്കാവില്‍ ലോറിയിടിച്ച് കാല്‍ നടയാത്രികന്‍ മരിച്ചു.

തൃശൂര്‍:ചെമ്പൂക്കാവ് മ്യൂസിയത്തിന് സമീപം ടിപ്പര്‍ ലോറിയിടിച്ചു കാല്‍നട യാത്രികന്‍ മരിച്ചു.
ആമ്പല്ലൂര്‍ ചിറ്റിശേരി ഊക്കന്‍ വീട്ടില്‍ സണ്ണിയുടെ മകന്‍ ലിയോ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.

ലിയോ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആക്ട്‌സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

%d bloggers like this: