ടി.എന്‍.പ്രതാപന് കെട്ടിവെക്കാനുള്ള തുക മഹിളാ കോണ്‍ഗ്രസ് നല്‍കി.

ഗുരുവായൂര്‍ : തൃശൂര്‍ ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുകയിലേക്ക് മഹിളാ കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഭാവന നല്‍കി. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോയ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മീര ഗോപാലകൃഷ്ണന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ സുഷ ബാബു, ശ്രീദേവി ബാലന്‍, പ്രിയ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. ടി.എന്‍ പ്രതാപന്‍ തുക ഏറ്റുവാങ്ങി.

Leave a Reply

%d bloggers like this: