കരകവിഞ്ഞ പുഴകള്‍ വരണ്ടു തുടങ്ങി; ഗ്രാമങ്ങള്‍ ശുദ്ധജലക്ഷാമത്തിലേക്ക്.

ജയചന്ദ്രന്‍ ചെത്തല്ലൂര്‍.

മൂന്നാഴ്ചയ്ക്കിടെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതു ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചു.

ചെത്തല്ലൂര്‍:കരകവിഞ്ഞൊഴുകിയ താലൂക്കിലെ പുഴകള്‍ വരണ്ടു തുടങ്ങിയതോടെ ഗ്രാമപ്രദേശങ്ങള്‍ ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുമെന്ന ആശങ്ക.മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ പ്രധാന പുഴയായ തച്ചനാട്ടുകര മുറിയങ്കണ്ണിപുഴയിലെയും ജലനിരപ്പു ക്രമാതീതമായി താഴ്ന്ന അവസ്ഥയിലാണ്.
കനത്ത ചൂടുകാരണംമൂന്നാഴ്ചയ്ക്കിടെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതു ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചു തുടങ്ങി.മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലേക്ക് ജനങ്ങള്‍ക്കാവശ്യമുള്ള രണ്ട് ശുദ്ധജല വിതരണ പദ്ധതികള്‍ ആണ് മുറിയങ്കണ്ണി കടവില്‍ സ്ഥിതി ചെയ്യുന്നത്.
ചെത്തല്ലൂര്‍, ചാമപ്പറമ്പ്, താഴേക്കോട് ശുദ്ധജല പദ്ധതികള്‍
ക്കായുള്ള കിണറുകളും പമ്പ്ഹൗസുകളും പ്രവര്‍ത്തിക്കുന്ന
ത് മുറിയങ്കണ്ണിക്കടവിലാണ്.മുറിയങ്കണ്ണി പുഴയും മെലിഞ്ഞുണങ്ങി തുടങ്ങിയതോടെ പുഴയില്‍ കാടും, മരങ്ങളും വളര്‍ന്നു തുടങ്ങിയിരിക്കുന്നു. ആട് , മാട് ഉള്‍പ്പടെയുള്ള മൃഗങ്ങളുടെ മേച്ചില്‍ പുറമായി മാറിയിട്ടുണ്ട് മുറിയങ്കണ്ണിപുഴ.ഈ നില തുടര്‍ന്നാല്‍ശുദ്ധജലവിതരണപദ്ധതികള്‍നിര്‍ത്തിവയ്‌ക്കേണ്ടിവരും

പുഴയിലെ വെള്ളം പ്രതീക്ഷിച്ച് തച്ചനാട്ടുകര, കോട്ടോപ്പാടംഅലനല്ലൂര്‍പഞ്ചായത്തുകളിലേക്ക് വെള്ള മെത്തിക്കാനുള്ള സമഗശുദ്ധജല പദ്ധതിയുടെ കിണര്‍
നിര്‍മാണവും പുരോഗതിയിലാണ്.ഇതിലേക്ക് ആവശ്യമായ വെള്ളം പുഴയില്‍ ഉണ്ടാകുമോയെന്നതും സംശയകരമാണ്.
മാര്‍ച്ച് 22 ന് ലാക ജലദിനം ആചരിച്ചപ്പോഴും പുഴയില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കാന്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ലയെന്നത് പരക്കെ ആക്ഷേപവുമുണ്ട്.

Leave a Reply

%d bloggers like this: