Your SEO optimized title

വേനലില്‍ ആശ്വാസം-വാഴാനി ഡാം തുറന്നു.

രണ്ട് ദിവസം പുഴയിലൂടെയും അഞ്ച് ദിവസം കനാലിലൂടെയും വെള്ളം തുറന്ന് വിടും

വടക്കാഞ്ചേരി: രൂക്ഷമായ വേനലില്‍ നാട്ടുകാര്‍ക്ക് ആശ്വാസമായി വാഴാനി ഡാം തുറന്നു. കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്തിക്കൊണ്ടാണ് പുഴകളിലും,കനാലുകളിലും വെള്ളമെത്തിയത്. രണ്ട് ദിവസം പുഴയിലൂടെയും അഞ്ച് ദിവസം കനാലിലൂടെയും വെള്ളം തുറന്ന് വിടുമെന്നാണ് വാഴാനി പ്രോജക്ട് സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. കുടിവെള്ള ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. വാഴാനി ഡാമില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞവര്‍ഷം 6.26 ദശലക്ഷം ഘനമീറ്ററായിരുന്നുവെങ്കില്‍ ഇത്തവണ 3.26 ദശലക്ഷം ഘന ‘മീറ്റര്‍ മാത്രമാണ്. അതു കൊണ്ട് തന്നെ ഒരു തവണ വെള്ളം വെള്ളം തുറന്ന് വിടാനേ കഴിയൂ. അനധികൃതമായി കനാലുകളിലെ സ്പൗട്ട് തുറന്ന് വെള്ളം ദുപയോഗപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: