Your SEO optimized title

ആലത്തൂര്‍ ശ്രദ്ധാകേന്ദമാകുന്നത് എങ്ങിനെ..?

ഉമ്മര്‍ കരിക്കാട്.

രമ്യ ക്കെതിരെയുള്ള പരാമര്‍ശവും പിന്നീടുണ്ടാകുന്ന ചര്‍ച്ചകളും സത്യത്തില്‍ ഇടതു പാളയത്തിന് തന്നെ ഇപ്പോള്‍ തലവേദനയാവുയാണ്.

മറ്റുമണ്ഡലങ്ങളില്‍ നിന്നും വിഭിന്നമായിആലത്തൂരിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഗൗരവ ചര്‍ച്ചവിഷയമാണ്.
ഇടത്കോട്ടയെന്നവിശേഷണമുള്ളആലത്തൂരിലേക്ക്സ്ഥാനാര്‍ത്ഥിയെഅവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നിരവധി തിരച്ചില്‍ നടത്തിയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസിനെ മണ്ഡലത്തിലെത്തിച്ചത്.

രമ്യ എത്തും മുന്‍പേ സമൂഹമാധ്യമങ്ങളിലൂടെ രമ്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൗരവമാക്കി കോണ്‍ഗ്രസ്സ് ഇവരെ മണ്ഡലത്തിന് പരിചയപെടുത്തി.
പാട്ടും, പ്രസംഗവുമൊക്കെ ചര്‍ച്ചചെയ്ത് സമൂഹമാധ്യമങ്ങള്‍ ഇനി എഴുതാന്‍ വിഷയമില്ലാത്ത അവസ്ഥയിലാണ് അനില്‍ അക്കര ഇട്ടപോസ്റ്റില്‍ പിടിച്ചു കയറി തളര്‍ന്ന പ്രചരണത്തെ സജീവമാക്കാന്‍ ഇടതു കവിയത്രിയായ ദീപാ നിശാന്ത് വഴി വെട്ടികൊടുത്തത്.
ഇത് തീര്‍ത്തും അപ്രതീക്ഷതമെന്നാണ് കരുതുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ബഹു സാമര്‍ത്ഥ്യക്കാരനായ അനില്‍ അക്കരയുടെ അജണ്ടയില്‍ കവിയത്രി കുടുങ്ങിയതാണോ, അല്ല ഇരുവരും ചേര്‍ന്നുള്ള നീക്കമാണോ എന്നത് മാത്രമാണ് സംശയം. വെറുതെ പോകുന്ന ഏണിയില്‍ തലവെച്ച് രമ്യയെ വീണ്ടും സജീവമാക്കുകയും, ഒപ്പം സഹതാപമെത്തിക്കാനും കഴിഞ്ഞ രണ്ട് ദിവസത്തെ പ്രചരണങ്ങള്‍ക്കായി എന്നതാണ് വാസ്തവം.
യതാര്‍ത്ഥത്തില്‍ ഇരുവരും ചര്‍ച്ചചെയ്ത വിഷയമല്ല ഇന്ന് മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപെടുന്നത്. വാക്കുകള്‍ക്കും, പതങ്ങള്‍ക്കും അര്‍ത്ഥംമാറി.


കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്തിനും, അദ്യ വട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രചരണ വിഷയത്തിന് കാത്തു നിന്ന രമ്യ ഹരിദാസിനും വീണ്ടും മാധ്യമങ്ങളില്‍ സജീമാകാന്‍ ഈ ചര്‍ച്ചകള്‍ വഴി വെച്ചു.
പി കെ ബിജു കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് ഇടതുപക്ഷം മണ്ഡലത്തില്‍ സജീവമാകുന്നത്. ഒപ്പം എണ്ണപോലും വേണ്ടാത്തമിഷ്യനറിയാണ് ആലത്തൂരിലെ ഇടത് കോട്ടകള്‍. മറിച്ച് യു ഡി എഫ് ക്യാമ്പാകട്ടെ ഇപ്പോഴും പലയിടത്തും പോസ്റ്റര്‍ പോലും എത്തിയിട്ടില്ല. പല ഇടങ്ങളിലും സ്ഥാനാര്‍ത്ഥിക്കും എത്താനുമായിട്ടില്ല. ബിജു ഒന്നാം ഘട്ട മണ്ഡല പര്യടനവും കഴിഞ്ഞ് രണ്ടാഘട്ടപ്രചരണത്തില്‍ സജീവമാണ്. ആര്‍ക്കും പരിചയപെടുത്തലുകള്‍ പോലും വേണ്ടത്ത സ്ഥാനാര്‍ത്ഥിയാണ് പി കെ ബിജു. എന്നാല്‍ രമ്യ ഹരിദാസ് പുതുമുഖമാണ്. പ്രസംഗവും, പാട്ടും നൃത്തവുമൊക്കെയുണ്ടെങ്കിലും കത്തുന്ന ചൂടില്‍ മന്ദഗതിയിലായ പ്രചരണത്തില്‍ ഓടിയെത്താനാകാതെ തളരുമ്പോള്‍ ആകെയുള്ള ആശ്രയമായാണ് സമൂഹ മാധ്യമങ്ങളെ കാണുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയില്‍ പാട്ടുപാടുന്നതാണോ സത്യത്തില്‍ ദീപ നിഷാന്തിനെ ചൊടുപ്പിച്ചത് എന്നറിയില്ല. ചാലക്കുടിയില്‍ ഇന്നസെന്റ് സിനിമകഥയും തമാശയും പറഞ്ഞ് പ്രചരണം നടത്തുന്നത് ഇതുവരേ ആരും വിമര്‍ശിച്ചു കണ്ടിട്ടില്ല. വിമര്‍ശനം പ്രചരണത്തിന് ഗുണകരമായേക്കുമെന്ന തിരിച്ചറിവ് തന്നെയാണ് പ്രതിപക്ഷത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പി കെ ബിജുവിനെ പുകഴ്ത്തിയും, എതിര്‍സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചുമുള്ള അധ്യാപികയുടെ പോസ്റ്റ് എന്തായാലും സജീവചര്‍ച്ചയ്ക്ക് വഴിവെച്ചു. രമ്യയുടെ പാട്ടുകളറിയാത്ത കവലകളിലും ഇപ്പോള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലെത്തി.

ഒടുവില്‍ ജാതിയമായ അതിക്ഷേപമെന്ന് കാട്ടി ടീച്ചര്‍ക്കെതിരെ ഒരു പരാതിയുമിട്ടാണ് കോണ്‍ഗ്രസ്സ് ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയത്.

എന്നാല്‍ ചര്‍ച്ച ഇവിടെ ഇപ്പോഴും അവസാനിച്ചിട്ടില്ല. കേട്ടവര്‍ കേട്ടവരെല്ലാം മറുപടിയുമായി രംഗത്തെത്തിയതോടെ ദിവസങ്ങള്‍ പിന്നിട്ട ചര്‍ച്ച മാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. രമ്യ ക്കെതിരെയുള്ള പരാമര്‍ശവും പിന്നീടുണ്ടാകുന്ന ചര്‍ച്ചകളും സത്യത്തില്‍ ഇടതു പാളയത്തിന് തന്നെ ഇപ്പോള്‍ തലവേദനയാവുയാണ്.

Leave a Reply

%d bloggers like this: