Your SEO optimized title

കുണ്ടന്നൂരില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

വടക്കാഞ്ചേരി:
കുണ്ടന്നൂരില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കടങ്ങോട് പരപ്പാട്ട് വീട്ടില്‍ ജിജിന്‍ (21), ഒഴിച്ചാലില്‍ വീട്ടില്‍ നന്ദു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം റോഡില്‍ മുട്ടിക്കല്‍ കോളനി റോഡിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. റോഡരികിലുള്ള വലിയ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് ഭിത്തികള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ നന്ദുവിനേയും സുഹൃത്ത് ജിജിനേയും എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: