Your SEO optimized title

ചാരായം വാറ്റുന്നതിനിടെ തീപിടിത്തം. റബ്ബര്‍ തോട്ടം കത്തിനശിച്ചു

തൃശൂര്‍: പുതുക്കാട് മംഗലംതണ്ടില്‍ ചാരായം വാറ്റുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീപിടിത്തം. ഒന്നര ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടം കത്തിനശിച്ചു. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് റബ്ബര്‍തോട്ടത്തില്‍ തീ പടരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ചാരായം വാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ചാരായം വാറ്റുന്നതിനുള്ള വാഷ്, രണ്ട് ചാക്ക് ശര്‍ക്കര, പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ എന്നിവ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വാറ്റ് സംഘത്തിലെ അംഗങ്ങള്‍ തീ പിടിത്തമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചാരായം വാറ്റുന്ന സ്ഥലത്തുനിന്ന് സംഘം മാറിയപ്പോള്‍ തീ പടര്‍ന്നതാകാനും സാധ്യതയുണ്ട്. വിദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ പേരിലുള്ള സ്ഥലത്താണ് വാറ്റ് നടന്നിരുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ടാപ്പിംഗ് നടക്കാത്ത തോട്ടമാണ്്.

Leave a Reply

%d bloggers like this: