Your SEO optimized title

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളുമായി ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

തൃശൂര്‍ : ചേര്‍പ്പ് പുച്ചിന്നിപ്പാടത്ത് നിന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ വാഹനപരിശോധനയ്ക്കിടെ 23 പവനോളം സ്വര്‍ണ്ണാഭരണങ്ങളുമായി ബാങ്ക് ജീവനക്കാരന്‍ പിടിയിലായി. ആറാട്ടുപുഴ ഇട്ടിയേടത്ത് വീട്ടില്‍ ശ്യാം 25 ആണ് പിടിയിലായത്. യുവാവിനെ പോലീസിന് കൈമാറി. ചാലക്കുടി യൂണിയന്‍ ബാങ്കില്‍ നിന്ന് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചതാണെന്ന് ചോദ്യം ചെയ്യലിനിടെ തെളിഞ്ഞു.
പ്രളയത്തിനിടെ ബാങ്കിന്റെ ലോക്കറില്‍നിന്ന് പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ സ്വര്‍ണം കവര്‍ന്നതെന്ന് പോലീസിന് മൊഴിനല്‍കി.

Leave a Reply

%d bloggers like this: