ഗുരുവായൂരിലെ മണികിണര്‍ വറ്റിക്കുന്നു.

കിണർ വറ്റിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 
ഏപ്രിൽ അഞ്ചിന് രാവിലെ 10ന് ശേഷം ചോറൂൺ,തുലാഭാരം തുടങ്ങിയ വഴിപാട് നടത്തുന്നതല്ല.

ഗുരുവായൂർ ക്ഷേത്രത്തിലെ പൂജകൾക്കും നിവേദ്യങ്ങൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന തീർത്ഥം എടുക്കുന്ന മണിക്കിണർ ഏപ്രിൽ അഞ്ചിന് വറ്റിച്ച് വൃത്തിയാക്കും. പൂജാ ചടങ്ങുകൾ നേരത്തെ പൂർത്തിയാക്കി രാവിലെ 10ഓടെ ക്ഷേത്രനട അടക്കും.പിന്നീട് കിണർ വറ്റിച്ച് ശുചീകരിച്ചശേഷം വൈകിട്ട് 4.30ന് ക്ഷേത്രനട തുറക്കും. കിണർ വറ്റിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ  അഞ്ചിന് രാവിലെ 10ന് ശേഷം ചോറൂൺ,തുലാഭാരം തുടങ്ങിയ വഴിപാട് നടത്തുന്നതല്ല.
23 വർഷങ്ങൾക്ക്‌ശേഷം 2013 മാർച്ച് 25ന മണിക്കിണർ വറ്റിച്ചിരുന്നു.1990ൽ മണികിണർ വറ്റിച്ചരുന്നെങ്കിലും,അന്ന്് കിണർ ശുചീകരിക്കുന്നതിന്റെ ഭാഗമായല്ല വറ്റിച്ചത്.ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട തിരുവാഭരണം കണ്ടെടുക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു അത്.അന്ന് പൂർണമായി കിണർ വറ്റിച്ചതുമില്ല.പിന്നീട് കിണർ ശുചീകരിക്കുന്നതിനായി 2013ലാണ് വറ്റിച്ചത്.എന്നാൽ അന്ന് കിണറ്റിൽ നിന്ന് പൂർണമായി ചെളി കോരി വറ്റിക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് 2014ലും,2016ലും കിണർ വറ്റിച്ചിരുന്നു.2014ൽ കിണർ വറ്റിച്ചപ്പോൾ 1985ൽ ക്ഷേത്ത്രിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് കരുതുന്ന തിരുവാഭരണത്തിന്റെ ഭാഗമായുള്ള 60ഗ്രാം തൂക്കമുള്ള നാഗപടത്താലി,മറ്റൊരു സ്വർണ മാലയുടെ 15ചെറിയ കല്ലുകൾ എന്നിവ ലഭിച്ചിരുന്നു.2013ലും 2014ലും കിണർ വറ്റിച്ചപ്പോൾ ചെളി അരിക്കുന്നത് വീഡിയോവിൽ ചി്ത്രീകരിച്ചിരുന്നു.

Leave a Reply

%d bloggers like this: