പൊതുസ്ഥലത്ത് സ്ഥാപിച്ച 20,668 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച 20,668 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച്ച നീക്കി. സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 23 പ്രചാരണ സാമഗ്രികളും നീക്കി. പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ആമ്പല്ലൂര്‍,വെണ്ടോര്‍, തൊട്ടിപ്പാള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്. പൊതുസ്ഥാപനങ്ങളുടെ മതിലില്‍ പതിച്ച ചുമരെഴുത്തുകള്‍ കരിഓയില്‍ ഒഴിച്ച് മായ്ചുകളയുകയും ഇലക്ട്രിക് പോസ്റ്റുകളില്‍ പതിച്ച സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ കീറികളയുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പുതുക്കാട് മണ്ഡലത്തില്‍ ദിവസവും രണ്ടായിരത്തോളം പോസ്റ്ററുകള്‍ നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അതാത് പാര്‍ട്ടിക്കാരോടുതന്നെ നീക്കംചെയ്യാനും നിര്‍ദ്ദേശമുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച ആന്റി ഡിസൈന്‍മെന്റ് സ്‌ക്വാഡാണ് പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നത്.തുടര്‍ ദിവസങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

Leave a Reply

%d bloggers like this: