Your SEO optimized title

അഞ്ഞൂറ് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നുമായി ഇറാന്‍ സ്വദേശികള്‍ പിടിയില്‍

പോര്‍ബന്തര്‍: അഞ്ഞൂറ് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളുമായി ഒന്‍പത് ഇറാന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയിലായി. പോര്‍ബന്തര്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ വച്ചാണ് ഇവരെ ഇന്ത്യന്‍ കോസ്റ്റ് ഗാഡ്, മറൈന്‍ ടാസ്‌ക് ഫോഴ്‌സ്, ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
പിടിയിലാകുമെന്ന് ഉറപ്പായതോടെ സംഘം ബോട്ടിന് തീയിട്ടു. എന്നാല്‍ ഇവര്‍ക്ക് രക്ഷപ്പെടാനായില്ല. നാല് ബാഗുകളിലായി 100 കിലോയോളം തൂക്കം വരുന്ന ഹെറോയിന്‍ ഇവരില്‍ നിന്നും കണ്ടെടുത്തു.

Leave a Reply

%d bloggers like this: