Your SEO optimized title

കണ്ണൂരില്‍ വന്‍കഞ്ചാവ് വേട്ട; 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.

അനില്‍ പുതിയവീട്ടില്‍


വലിയ സ്യൂട്ട് കേസില്‍ പത്ത് പൊതികളിലായി സൂക്ഷിച്ച ഉണങ്ങിയ കഞ്ചാവ് ആണ് പിടികൂടിയത്‌.


കണ്ണൂര്‍: വില്‍പ്പനക്കായി മംഗലാപുരത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ട് വന്ന 22കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം താനൂര്‍ മംഗലം സ്വദേശി പാണക്കാട്ടില്‍ മുഹമ്മലി (42), തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി പുത്തന്‍പുരക്കല്‍ നിഥിന്‍ (20) എന്നിവരെയാണ്കണ്ണൂര്‍ഡി.വൈ.എസ്പി.കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അംഗങ്ങള്‍ ചേര്‍ന്ന് ഇന്ന് രാവിലെ 11:30 ഓടെ താവക്കര ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറെഷന് സമീപം വെച്ച് പിടികൂടിയത്.

വലിയ സ്യൂട്ട് കേസില്‍ പത്ത് പൊതികളിലായി സൂക്ഷിച്ച ഉണങ്ങിയ കഞ്ചാവ് ആണ് പിടികൂടിയത് . എസ് ഐ രാജീവന്‍, എ എസ് ഐ മഹിജന്‍, സി.പി.ഒമാരായ അജിത്ത്, മഹേഷ്, സുഭാഷ്, ടൗണ്‍ എസ് ഐ എന്‍ പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.നേരത്തെയുംപ്രതികള്‍ സമാന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു

Leave a Reply

%d bloggers like this: