Your SEO optimized title

കേരള കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം അപേക്ഷ ക്ഷണിച്ചു.

കേരള കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം
കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആര്‍ട്ട് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് ജയിച്ചതും 2019 ജൂണ്‍ ഒന്നിന് 14 വയസ്സ് കവിയാത്തതുമായ വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് മൂന്ന് വിഷയത്തിനു അപേക്ഷിക്കാം. എ.എച്ച്.എസ്.എല്‍.സി. പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്ലസ്ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എം.ഫില്‍, പിഎച്ച്.ഡി എന്നീ ക്രമത്തില്‍ പഠനം പൂര്‍ത്തിയാക്കാനാകും. പഠനത്തില്‍ സമര്‍ഥരായവര്‍ക്ക് കലാമണ്ഡലത്തില്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ ലഭിക്കും. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില-പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി എന്നീ വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും തുള്ളല്‍, കര്‍ണാടക സംഗീതം വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്സും കലാമണ്ഡലം വെബ്സൈറ്റായ www.kalamandalam.org നിന്ന് 2019 ഏപ്രില്‍ മൂന്നു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 22 വൈകീട്ട് നാല് മണി. അപേക്ഷകര്‍ക്ക് മെയ് രണ്ടിന് കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിജ്ഞാന പരീക്ഷ നടത്തും. 2019 ജൂണ്‍ ഒന്നിന് 14 വയസ്സ് പൂര്‍ത്തിയാകാത്ത ഏപ്രില്‍ 22നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ അപേക്ഷകര്‍ക്കും ഹാള്‍ടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷയില്‍ പങ്കെടുക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തിയതിക്കകം നേരിട്ട് സമര്‍പ്പിക്കുകയോ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയയ്ക്കുകയോ ചെയ്യാമെന്ന് കേരള കലാമണ്ഡലം രജിസ്ട്രാര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: