ശുദ്ധജല വിതരണം തടസ്സപ്പെടും


തൃശൂര്‍ നഗരത്തിലും, അയ്യന്തോള്‍, അടാട്ട്, അരിമ്പൂര്‍, കൂര്‍ക്കഞ്ചേരി, മണലൂര്‍, വില്‍വട്ടം, മുളങ്കുന്നത്തുകാവ്, ഒല്ലൂക്കര, കോലഴി, നടത്തറ, മാടക്കത്തറ, അവണൂര്‍ പഞ്ചായത്തുകളിലും ഏപ്രില്‍ 1, 2 തിയ്യതികളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. അമൃത് പദ്ധതികളിലുള്ള പൈപ്പുകളും, നിലവിലുള്ള പൈപ്പുകളും തമ്മില്‍ യോജിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണിത്. ഉപഭോക്താക്കള്‍ ആവശ്യമുള്ള ശുദ്ധജലം വരുംദിവസങ്ങളില്‍ ശേഖരിച്ചു വെക്കേണ്ടതാണെന്ന് അറിയിച്ചു.

Leave a Reply

%d bloggers like this: