Your SEO optimized title

പരിസര മലനീകരണം. അച്ചാറുകമ്പനി പരിസരത്ത് തെളിവെടുപ്പ്.

ഗുരുവായൂര്‍: കുരഞ്ഞിയൂരിലെ അച്ചാര്‍ കമ്പനിയില്‍ നിന്ന് പരിസരമലിനീകരണമുണ്ടാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ സംഘനട പ്രവര്‍ത്തകരെത്തി പരിസരവാസികളുടെ പരാതി കേട്ടു. ഇന്ത്യന്‍ നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഭാരവാഹികളാണ് കമ്പനിയുടെ പരിസരത്ത് താമസിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വസാസതടസ്സവും ത്വക്ക് രോഗങ്ങളും വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന അന്വേഷിക്കാനായെത്തിയത്. സംസ്ഥാന പ്രസിഡന്റ് പി.എസ്.അനില്‍, ജനറല്‍ സെക്രട്ടറി എം.ആര്‍.രഞ്ജിത്ത്, ജില്ല പ്രസിഡന്റ് എ.വി.പ്രസന്ന കുമാര്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാരുടെ പരാതി കേട്ട ശേഷം കമ്പനി അധികൃതരോട് വിശദീകരണം ആവശ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പ്രവര്‍ത്തകരും എത്തിയിരുന്നു. നിപുണ്‍ചെറിയാന്‍ എറണാകുളം, ജോസഫ് ജോര്‍ജ്, വി.കെ.അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരാണുണ്ടായിരുന്നത്.

Leave a Reply

%d bloggers like this: