Your SEO optimized title

രക്ഷിതാക്കളുടെ വിയര്‍പ്പാണ് വിദ്യഭ്യാസം. വൈറലായി പി കെ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരച്ചനിലൂടെ മലയാളത്തിലെ പിതാക്കന്‍മാരുടെ നോവ് വരച്ചുകാട്ടുകയാണ് തന്റെ മുഖ പേജിലൂടെ.

ലോകസഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ഇടത് സ്ഥാനാര്‍ഥിയായ പി കെ ബിജുവിന്റ അച്ചനെ ഓര്‍ത്തുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്്
മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന ബിജു പ്രചരണത്തിനിടയില്‍ മമക്കളുടെ പഠനത്തെ കുറിച്ച് ആകുലപെട്ട ഒരച്ചനിലൂടെ മലയാളത്തിലെ പിതാക്കന്‍മാരുടെ നോവ് വരച്ചുകാട്ടുകയാണ് തന്റെ മുഖ പേജിലൂടെ.
ബിജുവിന്റെ പോസ്റ്റ് ഇങ്ങിനിയാണ്.

കഴിഞ്ഞ ദിവസം നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോഴാണ്
ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്
കൈ കൊടുത്തപ്പോള്‍ തന്നെ കുമാരേട്ടന്‍ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു
പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നല്‍കി

എനിക്ക് ഒരു മകളുണ്ട്
അഖില എന്നാണ് പേര്
നിങ്ങള്‍ പഠിച്ച എം ജി യൂണിവേഴ്സിറ്റിയില്‍ തന്നെയാണ് പഠിക്കുന്നത്
നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം
മകളുടെ ടീച്ചര്‍മാര്‍ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങള്‍ ചെയ്തു തരണമെന്നായി അദ്ദേഹം

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുംബോള്‍ മനസ്സില്‍ മുഴുവന്‍
എന്റെ അച്ഛന്‍ മാത്രമായിരുന്നു

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു

പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛന്‍

ആ അച്ഛനായിരുന്നു തെരുവില്‍ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം

പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്
തലമുറകള്‍ പകര്‍ന്നു നല്‍കിയതാണ്
അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം.
മക്കളെ കുറിച്ച് ആകുലപെടുന്ന എല്ലാ അച്ചന്‍മാരുടേയും മാനസിലൂടേയാണ് ഈ പോസ്റ്റ് കടന്നു ചെല്ലുന്നത്.

Leave a Reply

%d bloggers like this: