Your SEO optimized title

വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കണം: ഡി.എം.ഒ

ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങള്‍ ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ .ജെ.റീന അറിയിച്ചു. വേനല്‍ക്കാല രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഞ്ഞപ്പിത്തമാണ്. പാഞ്ഞാള്‍, നടത്തറ, കോര്‍പ്പറേഷന്റെ പരിധിയിലുള്ള സ്ഥലങ്ങള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ.
മഞ്ഞപ്പിത്തം വരാതിരിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വൃത്തിയുള്ള ഭക്ഷണം കഴിക്കുക, മല മൂത്ര വിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയും ശ്രദ്ധിക്കണം.
അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഒന്നര മാസം കൊണ്ട് അസുഖം പൂര്‍ണമായും ഭേദമാകും. കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ ഇടക്കിടെ പരിശോധനകള്‍ നടത്തണം. മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. വിവാഹ സത്ക്കാര വേളകളില്‍ നല്‍കുന്ന വെല്‍ക്കം ഡ്രിങ്ക്, കടകളില്‍ വില്‍ക്കുന്ന ശീതള പാനീയങ്ങള്‍ എന്നിവയില്‍ കോമേഴ്‌സ്യല്‍ ഐസ് ഉപയോഗിക്കുന്നില്ലെന്നും ശുദ്ധ ജലമാണ് ഉപയോഗിക്കുന്നത് എന്നും ഉറപ്പു വരുത്തേണ്ടതാണ് .
മഞ്ഞപ്പിത്തത്തിനു പുറമെ വയറിളക്ക രോഗങ്ങള്‍, അതിസാരം, ടൈഫോയ്ഡ് എന്നിവയും എന്നിവയും വേനല്‍ക്കാലത്ത് പ്രത്യേകം ശ്രദ്ധ നല്‍കേണ്ട അസുഖങ്ങളാണ്. ഇതുകൂടാതെ ജില്ലയില്‍ വ്യാപകമായി ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിക്കന്‍ പോക്സിന് അസൈക്ലൊവിര്‍ എന്ന മരുന്ന് വളരെ ഫലപ്രദമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതാണെന്നും അറിയിച്ചു.

Leave a Reply

%d bloggers like this: