Your SEO optimized title

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് വിവാദത്തിലേക്ക്. കൊമ്പനെ വിലക്കണമെന്ന് റിപോര്‍ട്ടിലില്ല.


ആനയെ നിരോധിക്കുവാനുള്ള നീക്കം അംഗികരിക്കില്ലെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍.

കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടി വിവാദത്തിലേക്ക്.
ആനയുടെ ശാരീരിക ക്ഷമത പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ വിലക്ക് നിര്‍ദ്ദേശിക്കാതിരുന്നിട്ടും വിലക്ക് ഏര്‍പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

തൃശൂര്‍ ജില്ലയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എഴുന്നെള്ളിക്കാമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും, ഇത് സംമ്പന്ധിച്ച് ജില്ലാതല നിരീക്ഷണ സമിതിക്ക് തീരുമാനമെടുക്കാമെന്നുമാണ് വിദഗ്ദ സമിതിയുടെ ശുപാര്‍ശ. ഒരു കണ്ണിന് കാഴ്ചക്കുറവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ആരോഗ്യാവസ്ഥ കുഴപ്പമില്ലാത്തതാണെന്നും വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു.
മാര്‍ച്ച് ആറിനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ വിദഗ്ദ സമിതിയുടെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും നിരാകരിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവെന്നാണ് പുതിയ ആരോപണം. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടിക്കെതിരെ ആന ഉടമ സംഘടന രംഗത്ത് വന്നു. ആനയെ നിരോധിക്കുവാനുള്ള നീക്കം അംഗികരിക്കില്ലെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷനും വ്യക്തമാക്കി. ആനയെ വീണ്ടും സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനായി ഫെഡറേഷന്‍ ജില്ലാ ഭരണകൂടത്തെയും, സര്‍ക്കാരിനെയും സമീപിക്കും. ആനയെ നിരോധിക്കുവാന്‍ എകപക്ഷിയമായി തിരുമാനിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഫെഡറേഷന്‍ രുപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അറിയിച്ചു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിപൂര്‍ണ്ണമായും നിരോധിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നിലവിലുള്ള ഉത്സവങ്ങളും പൂരങ്ങളും, നേര്‍ച്ച, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളും തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നിരോധനം പിന്‍വലിക്കണമെന്നും നിലവിലുള്ള എല്ലാ ഉത്സവ ആഘോഷങ്ങളും, പൂരങ്ങളും, നേര്‍ച്ചകളും, പെരുന്നാളുകളും സുരക്ഷിതമായി നടത്തുവാന്‍ വേണ്ടി ഉത്സവ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സമരപരിപാടികള്‍ക്ക് ബി.ജെ.പി. തൃശൂര്‍ ജില്ലാ കമ്മറ്റി പിന്തുണ നല്‍കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ പറഞ്ഞു.

Leave a Reply

%d bloggers like this: