Your SEO optimized title

എര്‍ണാംകുളത്ത് 1489 പേരുടെ കയ്യില്‍ തോക്കുണ്ട്.

മലയോര കര്‍ഷകമേഖലയിലാണ് തോക്കിന് ലൈസന്‍സ് എടുത്തിട്ടുള്ളവരിലേറേയും.

എര്‍ണാംകളം: ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലിയില്‍ തോക്കുകൈവശമുള്ളവരില്‍ നിന്നും തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു തുടങ്ങി.
വോട്ടെണ്ണല്‍ കഴിയുന്നതുവരെ തോക്കുകള്‍സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നാണ് നിയമം. ജില്ലയില്‍ സ്വയരക്ഷയ്ക്കായി 1,489 പേര്‍ ലൈസന്‍സുള്ള തോക്കുകള്‍ കൈവശം വെച്ചതായാണ് കണക്ക്.
അതില്‍ 1,281 പേര്‍ ഇതിനകം കളക്ടറേറ്റില്‍ ഏല്‍പ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ ഉടമയ്ക്ക് തോക്ക് തിരികെ ലഭിക്കില്ല. 1996-ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംമ്പന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ ആയുധ ദുരുപയോഗം ഒഴിവാക്കാനായാണ് ഈനിയമം.


ധനകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കും പണം കൊണ്ടുപോകുന്ന വാനുകളിലെ സുരക്ഷാ ജീവനക്കാര്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. ജീവന് ഭീഷണിയുള്ള പ്രമുഖ രാഷ്ടീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈവശം വെച്ചിട്ടുള്ള തോക്കുകളുടെ കണക്ക് ജില്ലാ ഭരണകൂടത്തിന്റെ പക്കലില്ല.
ഇത്തരം ലൈസന്‍സുകള്‍ ആഭ്യന്തര സെക്രട്ടറി നേരിട്ടാണ് കൈകാര്യം ചെയ്യുക.
മലയോര കര്‍ഷകമേഖലയിലാണ് തോക്കിന് ലൈസന്‍സ് എടുത്തിട്ടുള്ളവരിലേറേയും. രാഷ്ടീയ പ്രവര്‍ത്തകരില്‍ തോക്കിന് ലൈസന്‍സുള്ളവര്‍ താരതമ്യേന കുറവാണ്.
ജില്ലയില്‍ കൈവശമുള്ള തോക്കുകള്‍ 208 പേര്‍ ഇനിയും സറണ്ടര്‍ ചെയ്യാനുണ്ട്. ഇവരെ കണ്ടെത്തുന്നിനായി പോലീസ് അന്വേഷണം ആരംഭിച്ചതായണ് വിവരം.

Leave a Reply

%d bloggers like this: