Your SEO optimized title

മണലൂരിന്റെ മനസ്സറിയാന്‍ പ്രതാപന്‍.

സ്ഥാനാര്‍ത്ഥിയോടൊപ്പം.

മണലൂരിന്റെ മനസ്സിലൂടെയായിരുന്നു യു.ഡി.എഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ ഇന്നത്തെ പര്യടനം.

പൊള്ളുന്നവെയിലിനെയും അവഗണിച്ചു മണലൂര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തിയത്. രാവിലെ എട്ട് ഓടെ പാവറട്ടി മാമ ബസാര്‍ ആന്റണി എല്‍.പി സ്‌കൂള്‍ കുട്ടികളെയും അധ്യാപകരെയും കണ്ടുകൊണ്ടായിരുന്നു പ്രചാരത്തിന്റെ തുടക്കം.
കോത കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി തൊട്ടടുത്ത കടകളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. ബ്രഹ്മകുളം മുസ്്ലിം പള്ളിയിലെ ഖത്തീബ് അബ്ദുല്‍ സലാം ദാരിമിയോട് സലാം റഞ്ഞുകൊണ്ടായിരുന്നു പ്രതാപന്റെ വോട്ടഭ്യര്‍ത്ഥന്. പിന്നീട് യാത്ര ബ്രഹ്മകുളം സെന്റ് തോമാസ് ചര്‍ച്ചിലേക്കായിരുന്നു.
വികാരിയച്ചന്‍ ചാക്കോ ചെറുവത്തൂര്‍ചുവന്ന റോസാപ്പൂക്കള്‍ നല്‍കി് സ്വീകരിച്ചു. നാടുണര്‍ണര്‍ന്നപ്പോഴേക്കും വോട്ടഭ്യര്‍ത്ഥനയുമായെത്തിയ സ്ഥാനാര്‍ത്ഥിയെ കൈക കൊടുത്തും വാരിപ്പുണര്‍ന്നും പൂക്കള്‍ നല്‍കിയും ബ്രഹ്മകുളത്തെ സാധാരണക്കാര്‍ സ്വീകരിച്ചു.തൈക്കാട് സെന്റര്‍ ചൊവ്വല്ലൂര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചശേഷം ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചു. കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു പിന്നീടു പോയത്. സ്വര്‍ണനിറമുള്ള കൃഷ്ണ വിഗ്രഹം സമ്മാനിച്ചുകൊണ്ടാണ് കവി സ്വീകരിച്ചത്. ഭാര്യ ക്ഷേമാവതി കഞ്ഞി വിളമ്പിയാണ് സ്വീകരിച്ചത്.

സാദ്വിഷ്ടമായ പൊടിയരിക്കഞ്ഞിയും തേങ്ങാ ചമ്മന്തിയും കഴിച്ചു.
ശേഷം അരിയന്നൂര്‍ ശ്രീഹരികന്യകഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു. അന്നദാനത്തിരക്കിനിടയിലും പായസം നല്‍കിയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതാപനെ സ്വീകരിച്ചത്.മറ്റം ശ്രീകൃഷ്ണ കോളജിലെത്തിയ പ്രതാപന്‍ . നാട്ടിക എസ്.എന്‍. കോളജില്‍ പഠിച്ചിരുന്ന കാലത്ത് കെ.എസ്.എയു പ്രവര്‍ത്തത്തിന്റെ ഭാഗമായും കായിക മത്സരത്തില്‍ പങ്കെടുക്കാനും ശ്രീകൃഷ്ണ കോളജില്‍ വരാറുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. കോളജ് ഗെയിറ്റിനു മുന്നിലുള്ള ബസ്റ്റോപ്പിലെ വിദ്യാര്‍ത്ഥികളോടും വോട്ടഭ്യര്‍ത്ഥിച്ചു. മറ്റം സെന്ററും സെന്റ് തോമസ് ഫെറോനപള്ളിയും സന്ദര്‍ശിച്ചു.

മഠത്തിലേക്ക് പോയ സ്ഥാനാര്‍ത്ഥി ഇരുചക്ര വാഹനത്തില്‍ തിരിച്ചുവന്നത് ഏവരിലും കൗതുകമുണര്‍ത്തി.ആളൂര്‍ പള്ളി സന്ദര്‍ശിച്ച അദ്ദേഹം തൊട്ടടുത്തുള്ള കുംബാര കോളനിയിലുമെത്തി. ചൂണ്ടല്‍ സെന്റ് ജോസഫ് ഹോസ്പിറ്റലിലും കോണ്‍വന്റിലും എത്തിയപ്പോള്‍ കോണ്‍വന്റ് സുപ്പീരിയര്‍ കണിക്കൊന്ന നല്‍കിയാണ് പ്രതാപനെ സ്വീകരിച്ചത്.കേച്ചേരിയിലെത്തിയ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. കടകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി നാട്ടുകാരോട് കുശലം പറഞ്ഞുമാൈയിരുന്ന യാത്ര. കേച്ചേരി മമ്പഉല്‍ ഹുദായില്‍ സന്ദര്‍ശിച്ച അദ്ദേഹത്തെ സ്ഥാപന അധികാരികള്‍ സ്വീകരിച്ചു.


മണലൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, അരിമ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് വാടാനപ്പള്ളിയില്‍ വൈകിട്ട് ഏഴിന് സമാപിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ രാജന്‍, പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് സ്റ്റീഫണ്‍മാസ്റ്റര്‍,നൗഷാദ്, പ്രസാദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

%d bloggers like this: