Your SEO optimized title

ഇതെന്തുവാഹേ. ആര്‍ക്ക് ഉപയോഗിക്കാനാ..? റോഡിന് നടുവില്‍ പോസ്റ്റ് നിര്‍ത്തി നിര്‍മ്മാണം. സംഭവം അടിപൊളി.

റഷീദ് എരുമപെട്ടി.

റോഡ് പണിയുന്നതിന് മുന്‍പ് പോസ്റ്റ് മാറ്റാന്‍ നടപടി പൂര്‍ത്തിയാക്കിയില്ല. മാര്‍ച്ച് 31 ന് മുന്‍പ് പണി തീര്‍ക്കാതെ കരാറുകാരന് രക്ഷയുമില്ല. അപ്പോ പിന്നേ.. എന്താ ചെയ്യാലേ..!

എരുമപ്പെട്ടി: വൈദ്യുതി പോസ്റ്റ് നടുവിൽ നിലനിർത്തിക്കൊണ്ട്  കോൺക്രീറ്റ് റോഡ് പണിതത് പ്രതിഷേധങ്ങൾക്കിടയാക്കുന്നു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അധികൃതരുടെ അലംഭാവത്തിന്റെ പ്രതീകമായി റോഡിന് നടുവിൽ വൈദ്യുത പോസ്റ്റ് നിൽക്കുന്നത്.മൂന്നു ലക്ഷം രൂപയുടെ തൊഴിലുറപ്പ് ഫണ്ട് ചിലവഴിച്ചാണ് എരുമപ്പെട്ടി കൃഷിഭവനിലേക്ക്  120 മീറ്റർ ദൂരമുള്ള കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.  കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് മെമ്പർ ഉൾപ്പടെയുള്ളവർ തയ്യാറായില്ല. പോസ്റ്റ് നടുവിൽ നിലനിൽക്കുന്നതിനാൽ റോഡ് വാഹന സഞ്ചാരത്തിന് കഴിയാത്ത അവസ്ഥയിലാണ്.അധികൃതരുടെ അനാസ്ഥ നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്

Leave a Reply

%d bloggers like this: