നേര്‍ത്ത ആശ്വാസം- ചൂട് കുറയുന്നു.

ജില്ലയില്‍ ചൂട് കുറയുന്നു. ജില്ലയില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ട തിങ്കളാഴ്ചയില്‍ നിന്നും രണ്ട് ദിവസം പിന്നിട്ട് ബുധനാഴ്ചയിലെത്തുമ്പോള്‍ മൂന്നര ഡിഗ്രിയുടെ കുറവാണ് അനുഭവപ്പെട്ടത്. ബുധനാഴ്ചയും ജില്ലയില്‍ 11 പേര്‍ക്ക് സൂര്യാതപമേറ്റു.
വള്ളത്തോള്‍ നഗര്‍ തഴപ്ര പൂവ്വത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് അഷറഫ് (48), പുറനാട്ടുകര അടാട്ട് വടക്കുമുറിയില്‍ ദാമോധരന്‍ (60), പൊന്നൂര്‍ തോളൂര്‍ അവറാട്ടില്‍ ജയശ്രി (48), പുതൂര്‍ക്കര തണ്ടാശേരിയില്‍ ശശിധരന്‍ (63), പീച്ചി ചെന്നായിപ്പാറ പത്മനാഭന്‍ (70), പാറളം വെങ്ങിണിശേരി സെന്റ്മേരീസ് ഫര്‍ണിച്ചറിലെ ഇതര സംസ്ഥാന തൊഴിലാളി ബ്രുപ്ചന്ദ്രന്‍ (19)
തെക്കത്ത് ദേവയാനി (55), കെട്ടിട നിര്‍മ്മാണ തൊഴിലാളി പൂഴിക്കള വെള്ളാട്ട് ജിതിന്‍ (23) ചെറായി മേച്ചോട് രവിയുടെ ഭാര്യ മഞ്ജു (29), കുറ്റ്യേരി ബാബുവിന്റെ ഭാര്യ സീത (39), ചെറോടത്ത് ഗിരീഷിന്റെ ഭാര്യ സരിത (32),എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച 40.2 ലെത്തിയ ചൂട് ഇന്ന് 37.01 ആയി താഴ്ന്നു.
മേഘങ്ങളുള്ള ആകാശമാണ് കനത്തചൂട് അനുഭവപ്പെടുന്നത് കുറയാന്‍ കാരണം. എന്നാലും അടുത്ത ദിവസങ്ങളിലും കൂടി കനത്ത ചൂടുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൊബൈല്‍ ഫോണുകളുടെ രാജാവ്.
Oppo F11 Pro
സ്‌റ്റോക്കെത്തിയിരിക്കുന്നു

=========================

PHONE GALLERY

ജില്ലയിലുടനീളം ഷോറൂമുകള്‍.

ഫോണ്‍. 9947707070.- 9847134346,-9961670000,-9995820000,-9961570000

Leave a Reply

%d bloggers like this: