Your SEO optimized title

സ്ഥാനാര്‍ഥികള്‍ മരത്തൈ നടും; ഇത് ഹരിത തെരഞ്ഞെടുപ്പ് മാതൃക

freലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ കളക്ടറേറ്റ് അങ്കണത്തില്‍ മരത്തൈ നട്ട് മാതൃകയാവും. ആദ്യമായി ഹരിത ചട്ടപാലന പ്രകാരം നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്ക് മരം നട്ടുള്ള മാതൃകാപ്രവര്‍ത്തനം ജില്ലാ ഭരണകൂടം സജ്ജമാക്കുന്നത്. ഇതിനായി കളക്ടറേറ്റില്‍ മരത്തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ക്ക് പ്രകൃതി സൗഹൃദ മരത്തൈകള്‍ നല്‍കും.
തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ കളക്ടറേറ്റ് അങ്കണത്തില്‍ കളക്ടറുടേയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ മരത്തൈ നടും.

Leave a Reply

%d bloggers like this: