Your SEO optimized title

പറഞ്ഞുകേട്ടതിനേക്കാള്‍ വലുതാണ് ലൂസിഫര്‍ എന്ന സത്യം.

ഒരു കൂള്‍ മാസ് എന്റര്‍ടെയനര്‍ എന്ന് ഒറ്റവാക്കില്‍ വിലയിരുത്താം.

പ്രിത്യുരാജ് സുകുമാരന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ ഒര കൂള്‍ മാസ് എന്റര്‍ടെയിനറെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
മോഹന്‍ലാല്‍ആരാധകര്‍ക്ക് നൂറ് വട്ടം കയ്യടിക്കാനും,അതിലേറെ അഹങ്കരിക്കാനും പ്രാപ്തമാണ് ലൂസിഫര്‍.
നിരവധി പ്രതിസന്ധികളെ മറികടന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നായിരുന്നു പ്രത്യുയുടെ വെളിപെടുത്തല്‍. എന്നാല്‍ എല്ലാ പ്രയത്‌നങ്ങള്‍ക്കുമുള്ള ഫലം ഈചിത്രത്തിലുണ്ട്.
കാണികള്‍ക്ക്് ആദ്യ ആഴ്ചയില്‍ ടിക്കറ്റ് കിട്ടാനും ഇത്തിരി പ്രയാസമുണ്ടാകുമെന്നതിലും തര്‍ക്കമുണ്ടാകില്ല.
ആദ്യ പകുതി തീര്‍ത്തും മലയാളത്തിന് പരിചതമേയല്ലാത്ത മേക്കിംഗ് സ്റ്റൈലാണ്. പലപ്പോഴും സംവിധായകനെ നമിച്ചുപോകും. പ്രിത്യുരാജ് സുകുമാരനെന്ന സംവിധാന ടൈറ്റില്‍ കയ്യടിയോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ പോലും നിരാശരാകേണ്ടി വന്നില്ല.
സ്റ്റീഫനും, ലൂസിഫറുമൊക്കെയായി മോഹന്‍ലാലിന്റെ മികച്ച പ്രകടനമാണ്. തിരക്കഥയും, ക്യാമറയും തകര്‍ത്തു. ഒപ്പം ടൊവീനോയും, ഇന്ദ്രജിത്തും, മജ്ഞുവാര്യടേയും കഥാപാത്രങ്ങള്‍ മനോഹരമാക്കിയിരിക്കുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം നല്ല കഥയും, എന്റര്‍ടെയനറും ഒന്നിക്കുന്ന മാസ് ചിത്രം കാണാനായതില്‍ പ്രേക്ഷകരും ത്രില്ലിലാണ്.
കൂള്‍ മാസ് എന്ന പലപ്പോഴും പറയാറുണ്ടെങ്കിലും യതാര്‍ത്ഥ കൂള്‍ മാസ് ചിത്രം അടുത്തകാലത്ത് കണ്ടതില്‍ മികച്ചത് ലൂസിഫര്‍ തന്നെ.

Leave a Reply

%d bloggers like this: