Your SEO optimized title

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രധാന സൂത്രധാരക പിടിയില്‍

പ്രവാസി വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺ ലൈൻ വഴി 21.80 ലക്ഷം രൂപ തട്ടിയ കേസിൽ പ്രധാന സൂത്രധാരയായ യുവതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബംഗളൂരു ശ്രീരാംപുരം സ്വതന്ത്രപാളയം പവിത്ര(21)യെയാണ് ടെമ്പിൾ സി.ഐ സി പ്രേമാനന്ദകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നട് സ്വദേശിയായ പവിത്ര ഏറെ വർഷങ്ങളായി ബംഗളൂരുവിലാണ് താമസം.അവിടെ സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിനിടെ പരിചയപെട്ട സംഘം അടുപ്പം പുലർത്തി പവിത്രയെ  കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് രേഖകൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഓൺ ലൈൻ വഴി ട്രാൻസ്ഫർ ചെയ്തതിൽ 18ലക്ഷമാണ് പവിത്രയുടെ അക്കൗണ്ടിലെത്തിയത്.ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റ് 14പേരുടെ അക്കൗണ്ടിലേക്ക്്മാറ്റിയതിനുശേഷം ഉടൻ പിൻവലിക്കുകയായരിന്നു.അബുദാബിയിൽ ബിസിനസ് നടത്തുന്ന ചാവക്കാട് തിരുവത്ര സ്വദേശി കാഞ്ഞിരപറമ്പിൽ ശശിയുടെ 21.80 ലക്ഷമാണ് നഷ്ടപ്പെട്ടത്.ശശിയുടെ ഈമെയിൽ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർക്ക് വന്ന ഈമെയിൽ സന്ദേശത്തെതുടർന്നാണ് പണം ട്രാൻസഫർ ചെയ്തത്.അറസ്റ്റിലായ പവിത്രയുടെ അക്കൗണ്ടലേക്ക് 18ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 3.80ലക്ഷവുമാണ് മാറ്റിയത്.ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റ് 16പരുടെ അക്കൗണ്ടുകളിലേക്ക് മാറ്റപെട്ടു.മുഴുവൻ പണവും ഉടൻ പിൻവലിച്ച് സംഘം കടന്നുകളയുകയായിരുന്നു.തട്ടിപ്പ് സംഘം തുഛം പണം നൽകി പലരേയും ഉപയോഗിച്ച് ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുകയും അക്കൗണ്ട് രേഖകൾ കൈവശപ്പെടുത്തി ഓൺ ലൈൻ ഇടപാടുകൾ നടത്തിയുമാണ് പണം കൈക്കലാക്കിയത്. ബംഗ്‌ളൂരുവിലെ താമസ സ്ഥലത്ത്  നിന്നാണ് ടെമ്പിൾ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ മറ്റ് ആറ് പ്രതികളെ ടെമ്പിൾ പോലീസ് നേരത്തെ ബംഗ്‌ളൂരുവിൽ നിന്ന് പിടികൂടിയിരുന്നു ഇവർ റിമാന്റിലാണ്.കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

Leave a Reply

%d bloggers like this: