Your SEO optimized title

കോഴിക്കോട്ടെ ബി.ജെ. പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

പത്തനംതിട്ട: ചിത്തിരയാട്ട സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ കോടതി ബാബുവിനെ റിമാന്റ് ചെയ്തു.14 ദിവസത്തേയ്ക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് ബാബു. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്.

Leave a Reply

%d bloggers like this: